മതിലകം : ഓട്ടോ ഡ്രൈവറായ പാപ്പിനിവട്ടം ചിറയിൽ സ്വദേശി താഴിശ്ശേരി വീട്ടിൽ സുരേഷ് കുമാർ 52 വയസ് എന്നയാൾ 08-08-2025 തിയ്യതി പകൽ 11.30 മണിക്ക് മണിക്ക് പ്രതി പലപ്പോഴായി ഓട്ടോറിക്ഷയിൽ പോയതിനുള്ള വാടക ചോദിച്ച് പ്രതിയുടെ വീട്ടിലേക്ക് ചെന്നതിലുള്ള വൈരാഗ്യത്താൽ വീടിന് മുന്നിൽവെച്ച് അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് മതിലകം പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ പാപ്പിനിവട്ടം സ്വദേശി അടിപറമ്പിൽ വീട്ടിൽ കലേഷ് 46 വയസ്സ് എന്നയാളെയാണ് 09-08-2025 തിയ്യതി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കലേഷ് മതിലകം, കൊടുങ്ങല്ലൂർ, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം അടിപിടി എന്നിങ്ങനെയുള്ള ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.എം.കെ, എസ്.ഐ. പ്രദീപൻ, എ.എസ്.ഐ. മാരായ പ്രജീഷ്, വഹാബ്, വിനയൻ, ജി.എസ്.സി.പി.ഒ മാരായ ഗോപകുമാർ, ജമാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.
വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ
