മതിലകം : പനങ്ങാട് ശാന്തിപുരം സ്വദേശി ഊളക്കൽ വീട്ടിൽ തൻസീർ 27 വയസ്സ്, സുഹൃത്തായ വിഷ്ണു 30 വയസ്സ് എന്നയാളും ചേർന്ന് ബ്രാലത്ത് മത്സ്യക്കൃഷി നടത്തുന്ന സ്ഥലത്ത് നിന്ന് മൂന്ന് ലക്ഷം രൂപയുടെ മത്സ്യം മോഷ്ടിച്ചതിന് വിഷ്ണുവിന്റെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തതിലുള്ള വൈരാഗ്യത്താൽ 10-08-2025 തിയ്യതി രാവിലെ 11.00 മണിക്ക് പൊരിബസാർ സെന്ററിന് തൻസീറിനെ ആക്രമിക്കുയും പിടിച്ച് മാറ്റാൻ വന്ന സുഹൃത്ത് അൻസീനെയും കൈകൊണ്ട് ആക്രമിക്കുകയും തുടർന്ന് 11.30 മണിയോടെ തൻസീർ വിഷ്ണുവിനൊപ്പം ബൈക്കിൽ പോകുമ്പോൾ പൊരിബസാർ വരമ്പത്തു പീടികയിൽ വെച്ച് ബൈക്ക് വട്ടം വെച്ച് നിർത്തി കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് തൻസീറിന്റെ പരാതിയിൽ മതിലകം പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ പനങ്ങാട് ശാന്തിപുരം പള്ളി നട സ്വദേശി ചെന്നറ വീട്ടിൽ ഷിജുമോൻ എന്ന് വിളിക്കുന്ന ഷിജേഷ് 42 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്നുണ്ടയായ അടിപിടിയിൽ പരിക്കേറ്റ ഷിജേഷ് പോലീസ് സർവൈലൻസിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഡിസ്ചാർജ് ആയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഷിജേഷ് ഇരിങ്ങാലക്കുട മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലെ രണ്ട് വധശ്രമക്കേസുകളിലും, ഒരു അടിപിടിക്കേസിലും, ഒരു മോഷണക്കേസിലും പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.എം.കെ, സബ് ഇൻസ്പെക്ടർ പ്രദീപൻ, എ.എസ്.ഐ പ്രജീഷ്, ജി.എസ്.സി.പി.ഒ ഗോപകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മത്സ്യം മോഷ്ടിച്ചതിന് കേസ് കൊടുത്തതിലുള്ള വൈരാഗ്യത്താൽ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
