Mathilakam Thrissur

പൊതുസ്ഥലത്തേക്ക് മലിനജലം, കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം പിഴ

മതിലകം പുന്നക്കബസാറിൽ എൻഎച്ച് നിർമാണത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നും പൊതുസ്ഥലത്തേക്ക് മാലിന്യം ഒഴുകിയ സംഭവത്തിൽ കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ ചുമത്തി മതിലകം ഗ്രാമപഞ്ചായത്ത്.  ഷെ‍ഡില്‍ നിന്നും മലിനജലവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പൊതുസ്ഥലത്തേക്ക് തള്ളിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരാതി നല്‍കുകയും കൂളിമുട്ടം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ സ്ഥലപരിശോധന റിപ്പോര്‍ട്ട് പ്രകാരം അനധികൃതമായി ഷെഡ് പണിത് തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയു ചെയ്യുകയുണ്ടായി. ഒരു മാസത്തിനുള്ളില്‍ തൊഴിലാളികളെ ഒഴിപ്പിക്കാമെന്നാണ് ഉടമ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പാലിക്കാതെ വീണ്ടും മാലിന്യം തള്ളുന്നത് തുടരുന്നതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കെട്ടിട ഉടമയ്ക്ക് 25000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കുകയും ചെയ്യുകയായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് രാമദാസ് , ജൂനീയര്‍ സൂപ്രണ്ട് ശ്രീകല വി.ആര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഞ്ജലി കെ.എസ് എന്നിവര്‍ പരിശോധനക്ക് നേതൃവതം നൽകി

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!