മതിലകം : 20-10-2025 തിയ്യതി രാത്രി 09.00 മണിയോടെ പടിഞ്ഞാറേ വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിൻ്റെ മുൻവശം റോഡിൽ വച്ച് എസ് എൻ പുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി തയാട്ടുപറമ്പിൽ വീട്ടിൽ അതുൽകൃഷ്ണ 23 വയസ് എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതിയായ എസ് എൻ പുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി ചെട്ടിപറമ്പിൽ വീട്ടിൽ റിജേഷ് 41 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെന്നൈ എയർപോർട്ടിൽ നിന്നും ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
അതുൽകൃഷ്ണയും സുഹൃത്തായ അനന്തകൃഷ്ണനും ബൈക്കിൽ പോകുമ്പോൾ മറ്റുവണ്ടികൾക്ക് പോകാൻ പറ്റാത്തവിധം പ്രതി കാർ റോഡിൽ നിറുത്തിയിരിരുന്നത് ചോദ്യം ചെയ്തതിലുള്ള മുൻ വിരോധത്താലാണ് രാത്രി 09.00 മണിയോടെ വീട്ടിലേയ്ക്ക് ബൈക്കിൽ പോകുകയായിരുന്ന അതുൽകൃഷ്ണയെയും സുഹൃത്തായ അനന്തകൃഷ്ണനെയും തടഞ്ഞുനിർത്തിയാണ് പ്രതികൾ അതുൽകൃഷ്ണയെ കരിങ്കല്ലുകൊണ്ട് തലക്കടിച്ചും മറ്റും പരിക്കേൽപ്പിച്ചത്.
മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ അജയ് എസ് മേനോൻ, മുഹമ്മദ് റാഫി, ജി എസ് സി പി ഒ മാരായ ബോബി തങ്കച്ചൻ, ഗോപകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം ചെന്നൈ എയർപോർട്ടിൽ നിന്നും പിടികൂടി പ്രതി അറസ്റ്റിൽ

