മതിലകം പുളിഞ്ചോട് അയ്യങ്കാളി റോഡിൽ
MDMA വിൽപ്പനക്കാരൻ പിടിയിൽ. പടിയൂർ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ ( 29 ) നെയാണ് മതിലകം പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 2.58 ഗ്രാം MDMA പിടിച്ചെടുത്തിട്ടുണ്ട്, പെരിഞ്ഞനം ഭാഗത്ത് നിന്നും മതിലകം ഭകത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഇയാളെ, രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തടഞ്ഞു നിർത്തിയ പരിശോധനയിലാണ് MDMA കണ്ടെത്തിയത്. മതിലകം SHO MK ഷാജി, എസ്ഐ രമ്യ കാർത്തികേയൻ തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
MDMA വിൽപ്പനക്കാരൻ അറസ്റ്റിൽ
