Mathilakam

ഓൺലൈനിൽ ഓവൻ ബുക്ക് ചെയ്യിപ്പിച്ച് തട്ടിപ്പ്. യുവാവ് അറസ്റ്റിൽ

ഓൺലൈനിൽ പണമടച്ച് ഓവൻ ബുക്ക് ചെയ്തിട്ടും ഓവൻ നൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ ഡൽഹി സ്വദേശിയെ പോലീസ് പിടികൂടി.

മതിലകം  സ്വദേശി  പാമ്പിനേഴത്ത് വീട്ടിൽ  അബ്ദുൾ ജബ്ബാർ 68 വയസ്സ് എന്നവരിൽ നിന്ന് Copper Tandoor oven അയച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് അമ്പതിനായിരം രൂപ  അയച്ച് വാങ്ങിയതിന് ശേഷം Copper Tandoor oven നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
ഡൽഹി പുഷ്പ വിഹാർ സ്വദേശി അജയ് ഷെയർമ്മ (42) ആണ് പിടിയിലായത്. ഹിമാചൽ പ്രദേശിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  

India MART-ൽ രജിസ്ട്രേഡ് ഉള്ള INDO EXPO എന്ന കമ്പനിയുടെ പരസ്യം കണ്ടാണ് മതിലകം സ്വദേശി പണമടച്ച് ഓവൻ ബുക്ക് ചെയ്തത്

  പിന്നീട് oven ലഭിക്കാതെയായപ്പോൾ തട്ടിപ്പുകാർ ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകളിൽ വിളിച്ചിട്ടും ഓവൻ അയച്ചുതരാം  എന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയും ചെയ്തതിൽ തട്ടിപ്പാണെന്ന് മനസിലാക്കിയാണ് പരാതി നൽകിയത്.

ഈ കേസിലെ അന്വേഷണം  നടത്തി വരവെ ബാങ്ക് അക്കൗണ്ട്  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.  പ്രതി India MART എന്ന ഷോപ്പിങ്ങ് പ്ലാറ്റ്ഫോമിൽ INDO EXPO Opp.MGF Malls T88 C.Malviya Nagar New Delhi e Copper Tandoor oven  എന്ന വ്യാജ വിലാസത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത് Copper Tandoor oven വിൽപനയുടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. സമാനമായ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള വിവരവും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ. എസ് ഐ മാരായ സാലിം.കെ, തോമസ്.സി.എം, തോമസ്.പി.എഫ്, സി.പി.ഒ.വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

You may also like

Mathilakam Thrissur

യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു.

പെൺകുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പള്ളിനട സ്വദേശി ഊളക്കൽ വീട്ടിൽ സിദ്ധിക്ക് (28) നെയാണ്
Mathilakam Thrissur

പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ, പ്രതി റിമാന്റിൽ.

മതിലകം : 2023 വർഷത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2 പോക്സോ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയിൽ 2 പിടികിട്ടാപ്പുള്ളി
error: Content is protected !!