സ്വര്‍ണ്ണം വാങ്ങിയ ശേഷം വ്യാജ പെയ്‌മെന്റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ച് സ്വര്‍ണ്ണവുമായി മുങ്ങി തട്ടിപ്പ് നടത്തിയ ആളെ കയ്പമംഗലം പോലീസ് പിടികൂടി. പെരിഞ്ഞനം മൂന്നു പീടികയിലെ ജ്വല്ലറിയില്‍ ഫെബ്രുവരി 18-ാം തിയ്യതിയാണ് തട്ടിപ്പ് നടന്നത്. കണ്ണൂര്‍ പാപ്പിനിശ്ശേരി കമറത്ത് മുട്ടം (അമൃതം) വീട്ടില്‍, അബിഷേക് 26 വയസ് ആണ് പിടിയിലായത്. എടക്കാട് പോലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി തലശ്ശേരി സബ് ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇയാളെ കയ്പമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പേരാവൂര്‍ സ്വദേശി കൊളവന്‍ ചാലില്‍ അഷറഫ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പെരിഞ്ഞനം മൂന്നു പീടികയിലെ സ്വര്‍ണ്ണഗോപുരം ജ്വല്ലറിയില്‍ 2025 ഫെബ്രുവരി 18-ാം തിയ്യതിയാണ് തട്ടിപ്പ് നടന്നത്. 8 പവന്റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ശേഷം ജ്വല്ലറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ വ്യാജ റസീറ്റ് ജീവനക്കാരെ കാണിച്ച് കടന്നുകളയുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ അഭിഷേക്. മണിക്കൂറുകളോളം കടയില്‍ തങ്ങിയ ഇയാള്‍ പ്രതി ബില്‍ തുക കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്ന് ഉടമയെ തെറ്റി ധരിപ്പിച്ച് ഇതിന്റെ റസീത് സ്വന്തം മൊബൈലില്‍ കാണിച്ച്, യുവാവ് ഉടമയുടെ അക്കൗണ്ടില്‍ പണമെത്താന്‍ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാനനുവധിച്ചു. ഒരു മണിക്കൂറു കഴിഞ്ഞും അക്കൗണ്ടില്‍ പണമെത്താതായതോടെ ഉടമ കൈപമംഗലം പോലിസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അന്വേഷണം നടത്തി വരവെ പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന മോഷണത്തിനായി പ്രതികള്‍ വന്ന കാര്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് വാഹനത്തെ പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയത് യഥാര്‍ഥ വാഹന ഉടമയുടെ അടുത്തായിരുന്നു. അയാള്‍ സിനിമാ മേഖലയിലുള്ള ഒരാള്‍ക്ക് കാര്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് അറിഞ്ഞതോടെ അതുവഴിയായി പോലീസ് അന്വേഷണം. ഈ അന്വേഷണത്തിലൂടെ ഈ കേസിലെ 2-ാം പ്രതി അപ്പാച്ചി എന്ന് വിളിക്കുന്ന അഷറഫ് ,34 വയസ്സ്, കൊളവന്‍ചാലില്‍, പേരാവൂര്‍ എന്നയാളെ 20-02-2025 തിയ്യതി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതില്‍ റിമാന്റ് ചെയ്തിട്ടുണ്ട്.
ഇവര്‍ ഈ തട്ടിപ്പിനായി ഒരു പ്രത്യേക തരം മൊബൈല്‍ ആപ്പാണ് ഉപയോഗിച്ചിരുന്നത്. പേയ്‌മെന്റ് ചെയ്തതായി സക്രീനില്‍ വ്യാജമായി കാണിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഈ ആപ്പില്‍ കാണുന്ന പെയ്‌മെന്റ് റെസീപ്റ്റ് കാണുന്ന ജ്വല്ലറി ഉടമകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് പേയ്‌മെന്റ് വന്നിട്ടുണ്ടെന്ന് വിശ്വസിച്ചാണ് ആഭരണങ്ങള്‍ നല്‍കുന്നതും വഞ്ചിക്കപ്പെടുന്നതും. അഷ്‌റഫും അബിഷേകും ഒന്നിച്ചാണ് തട്ടിപ്പിനായി കാര്‍ വാടകയ്‌ക്കെടുത്ത് മൂന്നു പീടികയിലേക്ക് വന്നത്. അഷ്‌റഫ് തട്ടിപ്പിനു മുമ്പ് കാര്‍ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ച ശേഷം അഷ്‌റഫിനെ തട്ടിപ്പിനായി പറഞ്ഞയക്കുകയും പിന്നീട് തട്ടിപ്പ് നടത്തിയ ശേഷം തിരിച്ച് വന്ന് രണ്ട് പേരും കാറില്‍ രക്ഷപ്പെടുകയുമാണുണ്ടായതെന്നും പോലീസ് പറഞ്ഞു
മൂന്നുപീടികയിലെ ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ ആള്‍ പിടിയില
