മൂന്നുപീടിക ടൗൺ ഐഡിയ ജ്വല്ലറിയിൽ മോഷണം.
കയ്പമംഗലം മൂന്നുപീടിക ദേശീയ പാതയിൽ പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറിയുടെ പിൻഭാഗം ചുമർ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
വെള്ളി ആഭരണങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു.
ലോക്കർ തുറന്നിട്ടില്ല.
ഈ ജ്വല്ലറിയിൽ മൂന്നാം തവണയാണ് ചുമർ കുത്തി തുറന്ന് മോഷണം നടത്തുന്നത്.
2007ൽ നടന്ന മോഷണത്തിൽ സ്വർണ്ണമടക്കം ആഭരണങ്ങൾ കവർന്നിരുന്നു.
കഴിഞ്ഞ വർഷം സമാനമായ കളവിൽ വെള്ളിയാഭരണങ്ങൾ മാത്രമാണ് നഷ്ടമായത്.
ഇത് മൂന്നാം തവണയാണ് മോഷണം.
ഇതുവരെ മോഷ്ഠാ ക്കളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല.
കയ്പമംഗലം പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്നുപീടിക ടൗൺ ഐഡിയ ജ്വല്ലറിയിൽ മോഷണം.
