ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളായ മൂന്നുപീടിക സ്വദേശി അറസ്റ്റിൽ. മൂന്നുപീടിക കാക്കശ്ശേരി വീട്ടിൽ റനീസ് 26 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് ₹.13450000/- (ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ) തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്.
സെപ്തംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി പല തവണകളായിട്ടാണ് പരാതിക്കാരൻ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് ₹.13450000/- നിക്ഷേപിച്ചത്. ഈ പണത്തിലുൾപ്പെട്ട ₹.2220000/- (ഇരുപത്തിരണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ) റെനീസിന്റെ അക്കൗണ്ടിലേക്കാണ് അയച്ചചിട്ടുള്ളതെന്നു പോലീസ് പറഞ്ഞു. ഈ തുക പിൻവലിച്ച് പ്രതികൾക്ക് തട്ടിപ്പ് സംഘത്തിന് നൽകി
നൽകി ₹.15,000/- (പതിനഞ്ചായിരം രൂപ) കമ്മീഷനായി കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജൻറായി പ്രവത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റനീസിനെ റിമാന്‍റ് ചെയ്തു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി സുരേഷ്.എസ്.വൈ, സൈബർ എസ്.എച്ച്.ഒ. വർഗ്ഗീസ് അലക്സാണ്ടർ, SI ബെന്നി ജോസഫ്, GASI അനൂപ് കുമാർ, GSCPO അജിത്ത് കുമാർ, CPO അനീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.