പെരിഞ്ഞനം കൊറ്റംകുളത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. കൊറ്റംകുളം കിഴക്ക് എസ്എസ്ഡിപി സമാജം ക്ഷേത്രത്തിനടുത്ത് മാഞ്ഞോളി രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്താണ്, വീടും പരിസരവും നോക്കാനായി ഇടക്കിടെ വരുന്ന ബന്ധു ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിൻ്റെ മുൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ എല്ലാ മുറികളും തുറന്ന് അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിട്ടുണ്ട്. മുറികളിൽ സൂക്ഷിച്ചിരുന്ന നികവിളക്കുകൾ, ഓട്ട് ഉരുളി, മറ്റ് പാത്രങ്ങൾ എന്നിവയാണ് മോഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന രീതിയിൽ രണ്ടാഴ്ച മുമ്പ് മറ്റൊരിടത്തും മോഷണം നടന്നിരുന്നു
പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണം
