പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ കപ്പലിൽ നിന്നുള്ള വീപ്പ കരക്കടിഞ്ഞ നിലയിൽ. രണ്ടാഴ്ച മുമ്പ് കോഴിക്കോട് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിൽ നിന്നുള്ളതാകാം ഇതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാത്രി ഏഴരയോടെയാണ് വീപ്പ കരയ്ക്കടിഞ്ഞ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്, കപ്പലിലെയും മറ്റും എണ്ണ കടലിൽ പരന്നാൽ നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ ആണിതെന്നാണ് പ്രാഥമിക നിഗമനം, ഇരുപത് ലിറ്ററോളം സംഭരണ ശേഷിയുള്ള പൊട്ടിക്കാതത്ത വീപ്പയാണ് കരയ്ക്കടിഞ്ഞിട്ടുള്ളത്. സംഭവമറിഞ്ഞ് കയ്പമംഗലം പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഏന്നാൽ ആശങ്കപ്പെടാനില്ലെന്നാണ് ലഭിക്കുന്ന വിവരം
പെരിഞ്ഞനത്ത് കപ്പലിൽ നിന്നുള്ള വീപ്പ കരക്കടിഞ്ഞു
