പെരിഞ്ഞനം പൊൻമാനിക്കുടത്ത് പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഇന്ന് രാവിലെ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. തൃശ്ശൂരിൽ നിനുള്ള സേനാ അംഗങ്ങളാണ് പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്തുന്നത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പെരിഞ്ഞനം കോവിലകം സ്വദേശിയായ പുന്നക്കത്തറ വീട്ടിൽ ബാബുരാജിന്റെ മകൻ അഖിൽ രാജി(18)നെ പുഴയിൽ വീണ് കാണാതായിട്ടുള്ളത്. ബൈക്കിൽ വരികയായിരുന്ന അഖിൽ രാജ്
ബൈക്ക്
ഉൾപെടെ കനോലി കനാലിൽ വീഴുകയായിരുന്നു. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്
പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികനായുള്ള തിരച്ചിൽ പുനരാരംഭിച്ചു.
