പെരിഞ്ഞനം: കനോലിക്കനാലിൽ ബൈക്കുമായി വീണ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു, എൻടിആർ എഫ് നടത്തിയ തെരച്ചിലിൽ പൊന്മാനിക്കുടം കടവിന് 500 മീറ്റർ തെക്കുഭാഗം മുനയം കടവിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പൊന്മാനിക്കുടം പുന്നക്കത്തറ ബാബുരാജിന്റെ മകൻ 19വയസുള്ള അഖിൽ രാജാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അഖിൽ രാജ് ബൈക്ക് ഉൾപ്പെടെ പൊന്മാനിക്കുടം കടവിൽ കനോലി കനാലിൽ വീണത്. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്നും ബൈക്ക് കണ്ടെത്തിയിരുന്നു. യുവാവിനായി ഇന്നലെ വൈകീട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. എൻടിആർ എഫ് സംഘം ആണ് ഇന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പെരിഞ്ഞനം പൊന്മാനിക്കുടത്ത് പുഴയിൽ വീണ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
