പെരിഞ്ഞനം കൊറ്റംകുളത്ത് യുവാക്കളെ ആക്രമിച്ച കേസില്‍ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി കാരനാട്ട് വീട്ടില്‍ ശ്രീജിത്ത് (മണിയന്‍ 50), പെരിഞ്ഞനം മൂത്താംപറമ്പില്‍ ദില്‍ജിത്ത് (18) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ എട്ടാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊറ്റംകുളം സ്വദേശി പനങ്ങാട്ട് വീട്ടില്‍ ജിനേഷ് (32), കൂട്ടുകാരനായ മണികണ്ഠന്‍ എന്നിവരെയാണ് ഇവര്‍ മര്‍ദ്ദിച്ചത്. ബൈക്കില്‍ വരമ്പോള്‍ വഴിയില്‍ നിന്നും മാറിനില്‍ക്കാന്‍ പറഞ്ഞതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
പെരിഞ്ഞനത്ത് യുവാക്കളെ ആക്രമിച്ച രണ്ട് പേര്‍ പിടിയില്‍
