കയ്പമംഗലം മൂന്നുപീടികയിൽ
ക്ഷേത്രത്തിൽ കവർച്ച. സെന്ററിന് പടിഞ്ഞാറ് ഭാഗത്തുള്ള നെല്ലിക്കാത്തറ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നിട്ടുള്ളത്. ശ്രീകോവിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിമാല കവർണ്ണിട്ടുണ്ട്. ക്ഷേത്രത്തിന്റെ തിടപ്പള്ളിയും തകർത്തിട്ടുണ്ട്. പുറത്ത ഭണ്ഡാരം കുത്തിത്തുറന്ന് ഇതിലെ വരവും കവർന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന ചെമ്പ് പാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ശാന്തിക്കാരൻ നട തുറക്കാനെത്തിയപോഴാണ് മോഷണ വിവരം അറിയുന്നത്.
കയ്പമംഗലം മൂന്നുപീടികയിൽ
ക്ഷേത്രത്തിൽ കവർച്ച.
