മതിലകം : 2025 ആഗസ്റ്റ് 10 ന് രാത്രി 07.30 മണിക്കും പിറ്റേ ദിവസം രാവിലെ 05.30 മണിക്കും ഇടയിലുള്ള സമയത്ത് ശ്രീനാരയണപുരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 7500/- രൂപ മോഷണം പോയതായി ക്ഷേത്രം ജീവനക്കാരനായ ശ്രീനാരയണപുരം സ്വദേശിയായ കാരയിൽ വീട്ടിൽ രമേഷ് ബാബു 57 വയസ് എന്നയാൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.
ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരവെ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചതിനെ തുടർന്ന് ലഭിച്ച വിവരത്തെ തുടർന്ന് പ്രതിയാരാണെന്ന് തിരിച്ചറിയുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയായ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മരോട്ടിക്കുടി വീട്ടിൽ ഷിന്റോ 21 വയസ്സ് എന്നയാളെ ഇന്ന് ആഗസ്റ്റ് 23 ന് പുലർച്ചെ ചാലക്കുടിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശത്തിൽ നിന്നും 7430/- രൂപയും പിടിച്ചെടുത്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഷിന്റോ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കറുകുറ്റിയിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് 5000/- രൂപ മോഷ്ടിച്ച കേസിലും, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവിലുള്ള കപ്പേളയുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 3000 രൂപയോളം മോഷ്ടിച്ച കേസിലും പ്രതിയാണ്.
ഷിന്റോയെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിൽ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചാം പരത്തിയിലുള്ള ഉമാമഹേശ്വരി ക്ഷേത്രത്തിലും, കരിനാട്ട് കുടുബക്ഷേത്രത്തിലും മോഷണ ശ്രമം നടത്തിയതും, കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വഴിയമ്പലത്തുള്ള കപ്പേളയിലുള്ള കപ്പേളയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജി.എം.കെ, എസ്.ഐ മാരായ അശ്വിൻ റോയ്, പ്രദീപൻ.ടി.എൻ, ജി.എ.എസ്.ഐ പ്രജീഷ്, സി.പി.ഒ മാരായ പ്രബിൻ, സതീഷ്, സനീഷ്, വിഷ്ണു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ശ്രീനാരയണപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
