ശ്രീനാരായണപുരം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് പുറത്ത വഴിയരികിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിന്റെ താഴ് തല്ലി തകർത്താണ് ഭണ്ഡാരത്തിൽ നിന്ന് പണം കവർന്നത്. ഏഴായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം ക്ഷേത്രത്തിന് അകത്തുള്ള മറ്റൊരു ഭണ്ഡാരം തുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച പെരിഞ്ഞനം കൊറ്റംകുളം പടിഞ്ഞാറ് വശത്തുള്ള ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.
ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
