ശ്രീനാരായണപുരം പള്ളിനടയിൽ ഭക്ഷ്യോത്പ്പന്ന വിതരണ സ്ഥാപനത്തിൽ മോഷണം.
മിനി ലോറിയും, പണവും കവർന്നു.
പള്ളിനടയിൽ എം.എൽ.എ ഓഫീസിന് സമീപമുള്ള ബേക്കറി ഉത്പ്പന്നങ്ങൾ വിപണനം വകുന്ന ഫ്ലാവ്കോ ഫുഡ്സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
സ്ഥാപനത്തിൻ്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും, സ്ഥാപനത്തിന് മുന്നിൽ നിറുത്തിയിട്ടിരുന്ന മിനിലോറിയും കവരുകയായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെ സ്ഥാപനത്തിലെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്.തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
മതിലകം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ശ്രീനാരായണപുരം പള്ളിനടയിൽ ഭക്ഷ്യോത്പ്പന്ന വിതരണ സ്ഥാപനത്തിൽ മോഷണം.
