ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കപ്പലണ്ടികൃഷി വിളവെടുപ്പ് നടത്തി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ വാർഡ് 3 ൽ കോച്ചാലി പെരുംതോടിൻറെ സമീപം തരിശുഭൂമിയിൽ നടത്തിയ കപ്പലണ്ടി കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു. പ്രസിഡണ്ട് എം എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.അഞ്ച് പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന പെരുംതോടിൻറെ സമീപത്ത് ആദ്യമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്താണ് ഒക്ടോബർമാസത്തിൽ കപ്പലണ്ടികൃഷിയിറക്കിയത്.കൃഷിസ്ഥലത്ത്കൂർക്ക,മരച്ചീനി,പയർ തുടങ്ങിയ വിവിധ ഇനം കൃഷികൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ജെഎൽജി ഗ്രൂപ്പുകളാണ് നടത്തി വരുന്നത്.750 ഗ്രാം കപ്പലണ്ടിവിത്ത് വിതച്ചതിൽ നിന്ന് 10 കിലോഗ്രാം വിളവെടുപ്പ് ലഭിച്ചു. 30 തൊഴിലാളികൾക്ക് 50 ദിവസം തൊഴിൽ നൽകാനും സാധിച്ചു. ചടങ്ങിൽ ക്ഷേമകാര്യസ്റ്റാൻറിംഗ് ചെയർമാൻ സി സി ജയ,വാർഡ് മെമ്പർ കെ ആർ രാജേഷ്,എം ജി എൻ ആർ ഇ ജി അസി.എഞ്ചിനീയർ എൻ എം ശ്യാംലി,എം വി വിദ്യ,ലിനി,നിയത,മേറ്റ് ശ്രീജ പെരുംതോട് സംരക്ഷണ സമിതി ചെയർമാൻ ഷിജു ടി എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കപ്പലണ്ടികൃഷി വിളവെടുപ്പ് നടത്തി
