ശ്രീനാരായണപുരത്ത് ബ്ലൂപേൾ ഹാപ്പിനസ് പാർക്ക് നാടിന് സമർപ്പിച്ചു ……
2024-25 വാർഷിക പദ്ധതിയിൽ 5,32,432 വകയിരുത്തിയാണ് അഞ്ചങ്ങാടി ലോറിക്കടവിൽ പാർക്ക് തുടങ്ങിയത്. മനോഹരമായ ചുവർചിത്രങ്ങളും,ജൈവ വൈവിദ്യപരിപാലനത്തിൻ്റെ ഭാഗമായി കടലോരത്തിന് അനുയോജ്യമായ വൃക്ഷങ്ങളും പൂച്ചെടികളും പാർക്കിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.കുട്ടികൾക്കായി സ്വിങ്ങ്,സീസോ,മേരി ഗോ റൗണ്ട്, സ്ലൈഡർ,മാംഗ്ലൂർ സ്റ്റോൺ,ഗ്രാസ് പേവിങ് തുടങ്ങിയ സംവിധാനങ്ങൾ പാർക്കിൽ ഒരുക്കി.
ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്തിലെ പ്രഥമ പാർക്കായ ബ്ലൂപേൾ ഹാപ്പിനസ് പാർക്കിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു . .പാർക്കിന് ബ്ലൂപേൾ എന്ന് നാമകരണം നടത്തിയ എം ഇ എസ് കോളേജ് ഗവേഷണ വിദ്യാർത്ഥികളായ ബി എസ് അസുതോഷ്,അഭിയ സി വർഗ്ഗീസിനെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡണ്ട് സജിത പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനകാര്യം,ചെയർമാൻ കെ എ അയൂബ്,ക്ഷേമകാര്യം ചെയർമാൻ സി സി ജയ,ആരോഗ്യ വിദ്യാഭ്യാസംചെയർമാൻ പി എ നൗഷാദ്,വാർഡ് മെമ്പർ മിനി പ്രദീപ്,കോസ്റ്റൽ പോലീസ് എ എസ് ഐ സജീവ്,ഡോ.അമിതാ ബച്ചൻ, അസി.സെക്രട്ടറി അബ്ദുള്ള ബാബു, ജൂനിയർ സൂപ്രൻ്റ് രതീഷ് പി എസ്,വാർഡ് മെമ്പർമാരായ രേഷ്മ,ഇബ്രാഹിംകുട്ടി,പ്രസന്ന ധർമ്മൻ, സെറീനസഗീർ,രമ്യ പ്രദീപ്,ജിബിമോൾ,സി ഡി എസ് ചെയർപേഴ്സൺ ആമിന അൻവർ,എൻ എം ശ്യാംലി,ക്ഷീരസംഘം പ്രസിഡണ്ട് എം വി സജീവ്, കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.
ശ്രീനാരായണപുരത്ത് ബ്ലൂപേൾ ഹാപ്പിനസ് പാർക്ക് നാടിന് സമർപ്പിച്ചു
