SN Puram

ശ്രീനാരായണപുരത്ത് യുഡിഎഫ് കൺവെൻഷനും, സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി

ശ്രീനാരായണപുരം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 21 സ്ഥാനാർത്ഥികളെ യുഡിഎഫ് പ്രഖ്യാപിച്ചു. കൺവെൻഷൻ എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ശബരിമല സ്വർണ്ണകൊള്ളയും, പി എം ശ്രീയും ജനങ്ങൾ മറക്കില്ലെന്നും , ഡിസംബർ 11ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ തക്കതായ പ്രതികരണം ഉണ്ടാകുമെന്നും, യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും പ്രതാപൻ പറഞ്ഞു. യുഡിഎഫ് മണ്ഡലം ചെയർമാൻ കെ എ സിറാജ് അധ്യക്ഷത വഹിച്ചു. കൺവീനർ ടി എ ഫഹദ് സ്വാഗതവും, ടി എസ് രാജേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കെപിസിസി നിർവാഹക സമിതി അംഗം എം കെ അബ്ദുൽസലാം മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ സി എസ് രവീന്ദ്രൻ, അഡ്വ. പി എച്ച് മഹേഷ്, നേതാക്കളായ പി കെ ഷംസുദ്ദീൻ, പി എസ് മുജീബ് റഹ്മാൻ, ഷമീന ഷെരീഫ്, കെ എ അഷറഫ്, ആർ ബി മുഹമ്മദാലി, സിബി ജയലക്ഷ്മി ടീച്ചർ,  പി കെ അബ്ദുൽറഹിമാൻ മാസ്റ്റർ, സൈനുദ്ദീൻ കാട്ടകത്ത്, കെ ആർ അശോകൻ, കെ ആർ നിതീഷ് കുമാർ, ആസിഫ് മുഹമ്മദ്, സലിം കൈപ്പമംഗലം, അസീസ് കാട്ടകത്ത്, കെ കെ മൊയ്തീൻകുട്ടി, മൊയ്തീൻ എടച്ചാൽ, ബീരാൻ കണ്ണെഴുത്ത്, പി ഡി വിജയൻ, പ്രവിന്ധ വിജുമോൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ വി മുഹമ്മദ് ഷൈൻ, സലിം പുറക്കുളത്ത്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ വിസി കാർത്തികേയൻ, പി എ ഷിംനാസ്, അഷറഫ് പള്ളി പാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

You may also like

SN Puram Thrissur

ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

ശ്രീനാരായണപുരം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് പുറത്ത വഴിയരികിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിന്റെ താഴ് തല്ലി തകർത്താണ് ഭണ്ഡാരത്തിൽ നിന്ന് പണം കവർന്നത്. ഏഴായിരം
SN Puram Thrissur

ശ്രീനാരയണപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

മതിലകം : 2025 ആഗസ്റ്റ് 10 ന് രാത്രി 07.30 മണിക്കും പിറ്റേ ദിവസം രാവിലെ 05.30 മണിക്കും ഇടയിലുള്ള സമയത്ത് ശ്രീനാരയണപുരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം
error: Content is protected !!