SN Puram Thrissur

മണ്ണ് നീക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

എസ്.എൻ. പുരം: പഞ്ചായത്തിലെ മുള്ളൻ ബസാറിൽ കാന നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി മെഹബുൽ ഇസ്ലാം (38)ആണ് ദാരുണമായി മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. മുള്ളൻ ബസാർ സെൻ്ററിന് വടക്ക് ഭാഗത്തുള്ള റോഡിലാണ് സംഭവ. സമീപത്തെ മറ്റൊരു കാനയിലേക്ക് ലിങ്ക് ചെയ്യുന്നതിനായി പുതിയ കാനാക്കായി കുഴി എടുത്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അരികിലെ സ്വകാര്യ പറമ്പിലെ മതിൽ തലയ്ക്ക് മുകളിലൂടെ ഇടിഞ്ഞുവീണത്. രണ്ട് പേരാണ് സംഭവസമയത്ത് കാനയിലുണ്ടായിരുന്നത്. രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഹബുൾ ഇസ്ലാം മരിച്ചിരുന്നു.  മതിലകം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!