തൃശൂർ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റില്‍ പുലര്‍ച്ചെ 3നാണ് സംഭവം. പ്രദേശവാസിയായ കൂനത്തില്‍ ഹമീദിന്റെ പശുവിനെയാണ് പുലി പിടിച്ചത്.
പശുക്കുട്ടിയുടെ പിന്‍ഭാഗം മുഴുവനായും ഭക്ഷിച്ച നിലയിലാണ്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത്. ജനവാസ മേഖലയിൽ തുടർച്ചയായി പുലിയെത്തുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
തൃശൂർ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു
