ദേശീയപാതയിൽ മതിലകം പള്ളിവളവിലും കയ്പമംഗലം കാളമുറിയിലും ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്. മതിലകം പള്ളിവളവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ ഓട്ടോറിക്ഷയും കാറും കൂട്ടയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ ആല സ്വദേശി ഉണ്ണികൃഷ്ണൻ (48), മതിലകം മതിൽ മൂല സ്വദേശി ഷാജി (52) എന്നിവർക്കാണ് പരിക്കേറ്റത്. കാളമുറിയിൽ പുലർച്ചെ മൂന്ന് മണിയോടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരൻ പാവറട്ടി സ്വദേശി വിളക്കത്തറ സ്വദേശി വിഷ്ണു(25)വിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പുന്നക്കബസാർ ആക്ട്സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
മതിലകം പള്ളിവളവിലും കയ്പമംഗലം കാളമുറിയിലും ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്.
