കയ്പമംഗലം മൂന്നുപീടികയിൽ പട്ടാപകൽ മോഷണം. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാലയും പണവും നഷ്ടപ്പെട്ടു.
മൂന്നുപീടിക പടിഞ്ഞാറ് മഹ്ളറ പള്ളിക്കടുത്ത് കോപ്പറേറ്റീവ് റോഡിന് സമീപം മാനങ്കേരി സീനത്ത് ജമാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സീനത്ത് അയൽപക്കത്തെ വീട്ടിൽ പോയി പത്ത് മിനിറ്റിനുള്ളിൽ തിരിച്ചു വരുന്നതിനിടെയാണ് മോഷണം നടന്നത്. കിടപ്പുമുറിയിൽ കബോർഡിനുളളിൽ സൂക്ഷിച്ചിരുന്ന ഒന്നേ മുക്കാൽ പവൻ തൂക്കം വരുന്ന മാലയും, പേഴ്സിൽ സൂക്ഷിച്ചിരുന്ന 1500 രൂപയുമാണ് കവർന്നത്. മുറിക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ഒരാഴ്ച്ച മുമ്പ് തൊട്ടടുത്ത വീട്ടിൽ നിന്ന് എണ്ണായിരം രൂപ മോഷണം പോയിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കയ്പമംഗലം മൂന്നുപീടികയിൽ പട്ടാപകൽ മോഷണം
