അന്തർജില്ലാ രാസലഹരി വിൽപനക്കാരായ ദമ്പതികളടക്കം 5 പ്രതികൾ ചൂലൂരിൽ നിന്ന് കാർ കവർച്ച ചെയ്ത കേസിൽ റിമാന്റിലേക്ക്, കവർച്ച ചെയ്ത കാറും കസ്റ്റഡിയിൽ
മലപ്പുറം അന്തിയൂർക്കുന്ന് സ്വദേശി അമ്പലക്കൽ വീട്ടിൽ മുബാഷിർ 38 വയസ്സ്, മലപ്പുറം പുളിക്കൽ സ്വദേശിനി കവുങ്ങപ്പാരമ്പിൽ വീട്ടിൽ തഫ്സീന 33 വയസ്സ്, കോഴിക്കോട് ബേപ്പൂർ നാടുവട്ടം സ്വദേശികളായ സി പി വീട്ടിൽ അസ്ലം 55 വയസ്സ്, മാളിയേക്കൽ വീട്ടിൽ സലാം 38 വയസ്സ്, വലിയത്തോടി വീട്ടിൽ മനു 37 വയസ്സ് എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ മണിയോടെ എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിം ന്റെ വീടിന്റെ കോമ്പൗണ്ടിലേക്ക് പ്രതികൾ അതിക്രമിച്ച് കയറി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മുഹമ്മദ് ജാസിമിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർ കാറിൻറ പൂട്ട് തുറക്കുകയും കാറിൻ്റെ അലാറം അടിക്കുന്ന ശബ്ദം കേട്ട് മുഹമ്മദ് ജാസിം പുറത്ത് വന്ന് പ്രതികൾ കാർ കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ചപ്പോൾ മുഹമ്മദ് ജാസിമിന്റെ കാലിലൂടെ കാറിന്റെ ടയർ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കാർ കവർച്ച ചെയ്ത് കൊണ്ട് പോയ സംഭവത്തി നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ കുറിച്ച് മറ്റ് ജില്ലകളിലേക്ക് വിവരം നൽകിയത് പ്രകാരം പ്രതികളെ കാർ സഹിതം കോഴിക്കോട് തേഞ്ഞിപ്പാലം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് തേഞ്ഞിപ്പാലത്ത് നിന്ന് കൂട്ടിക്കൊണ്ട് വന്ന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രെഖപ്പെടുത്തിയത്. മുബഷീർ തഫ്സീന എന്നിവർ മലപ്പുറം അരീക്കോട്, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ 2024 ൽ 31 ഗ്രാം MDMA വിൽപ്പനക്കായി കടത്തിക്കൊണ്ട് വന്ന കേസിലെയും, മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള കേസിലെയും പ്രതിയാണ്. ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടാനായി ദമ്പതികളായ ഇവർ ഒരുമിച്ചാണ് രാസ ലഹരിക്കടത്തുന്നതിനായി പോകുന്നത്. ഇവർ ചെയ്ത മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും മറ്റും കൂടുതലായി അന്വേഷിച്ച് വരുന്നു. സലാം കോഴിക്കോട് ബേപ്പൂർ പോലീസ് സ്റ്റേഷനിൽ 2020 ൽ കോവിഡ് സമയത്ത് നൈറ്റ് കർഫ്യു ലംഘിച്ച കേസിലെ പ്രതിയാണ് കയ്പ മംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു.എസ്, സബ് ഇൻസ്പെക്ടർ മാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരൻ, സി.പി.ഒ മാരായ ജ്യോതിഷ്, വിനുകുമർ, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കാർ കവർച്ച ചെയ്ത കേസിൽ ദമ്പതികളടക്കം 5 പ്രതികൾ റിമാന്റിൽ
