കൈപ്പമംഗലം : കൈപ്പമംഗലം കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടിൽ ബിലാൽ 28 വയസ്, ബന്ധുവായ സുൻസാം എന്നയാളെയും ബുധനാഴ്ച രാത്രി 09.00 മണിയോടെ പതിനെട്ട്മുറിയിലുള്ള ലൈബ്രററിക്ക് മുൻവശം റോഡിൽ വെച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യ പ്രതിയായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറൻപുരക്കൽ വീട്ടിൽ വിനീഷ് (26) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഈ കേസിലെ മറ്റ് പ്രതികളായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടിൽ നജീബ് (30), പള്ളിപ്പറമ്പിൽ വീട്ടിൽ റിഫാദ് (28) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
ബിലാലിന് വിദേശത്തായിരുന്നു ജോലി ഒരു മാസം മുമ്പാണ് നാട്ടിൽ വന്നത്. ആറ് മാസങ്ങൾക്ക് മുൻപ് ബിലാൽ വിദേശത്തായിരുന്ന സമയത്ത് നജീബിന്റെയും, റിഫാദിന്റെയും സുഹൃത്തുക്കളായ ഷാഫി, ഷെനീർ, ഷാനു എന്നിവരെ ഫോണിൽ വിളിച്ചതിൽ ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ ബുധനാഴ്ച വൈകീട്ട് 05.00 മണിയോടെ ബിലാലിനെയും സഹോദരൻ അബ്ദുൾ സലാം (20) നെയും ഇവരുടെ വീടിന് മുൻവശത്ത് വെച്ച് ഷാഫി, ഷെനീർ, ഷാനു എന്നിവരും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ ബിലാലിന്റെ കൈയ്യിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടുകയും അബ്ദുൾ സലാമിന്റെ പരാതിയിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഷാഫി, ഷെനീർ, ഷാനു എന്നിവരുടെയും സുഹൃത്തുക്കളുടെയും പേരിൽ കേസെടുത്തതായി അറിഞ്ഞ ഇവരുടെ സുഹൃത്തായ വിനീഷ് ബിലാലിന്റെ ബന്ധുവായ സുൻസാം എന്നയാളെ ഫോണിൽ വിളിച്ച് കേസ് പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് സുൻസാമിനെയും ബിലാലിനെയും രാത്രി 09.00 മണിയോടെ പതിനെട്ട്മുറിയിലുള്ള ലൈബ്രററിക്ക് മുൻവശം റോഡിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടേക്ക് വന്ന വിനീഷ്, നജീബ്, റിഫാദ് എന്നിവർ ബിലാലുമായി സംസാരിച്ച് നിൽക്കവെ വീണ്ടും തർക്കമാവുകയും നജീബും റിഫാദും ചേർന്ന് ബിലാലിനെ തടഞ്ഞ് നിർത്തികൊടുത്തതിൽ വിനീഷ് കത്തി കൊണ്ട് ബിലാലിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വയറിൽ കുത്തുകയായിരുന്നു. ഇത് കണ്ട് തടയാൻ ചെന്ന സുൻസാമുിനെയും വയറിൽ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ രണ്ട് പേരും കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചികിത്സതേടി. ഈ സംഭവത്തിന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ വിനീഷ്, നജീബ്, റിഫാദ് എന്നിവരെ പ്രതിയാക്കി വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വിനീഷ് കൈപ്പമംഗലം, മതിലകം, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം, അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയാവുക എന്നിങ്ങനെയുള്ള അഞ്ച് ക്രിമിനൽ കേസിലെ പ്രതിയാണ്.
കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു.ആർ, എസ്.ഐ. അബിലാഷ്.ടി, എ.എസ്.ഐ വിബിൻ, ജി.എസ്.സി.പി.ഒ. മാരായ സുനിൽകുമാർ, ജ്യോതിഷ് ന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
യുവാക്കളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ
