തൃശ്ശൂർ അരണാട്ടുകാരയിൽ അഞ്ച് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് കമ്മീഷണർ മദ്ധ്യ മേഖല സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ മുജീബ് റഹ്മാന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുധീർ KK യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രാജേഷ് എന്ന യുവാവിനെയാണ് പിടികൂടിയത്. .”ഒറിയൻ സ്പെഷ്യൽ” എന്ന പേരിൽ അറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവ് ആണിത്, വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണിതെന്നും എക്സൈസ് പറഞ്ഞു
വിദ്യാർത്ഥികളും ഡ്രൈവർമാരും ഗുണ്ടകളും ആണ് ഇവരുടെ പ്രധാന ഇടപാടുകാർ, പ്രതി രാജേഷ് പല തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്
ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിച്ചിരുന്നവരെ കണ്ടെത്തി കേസെടുക്കുന്നതിനും, കഞ്ചാവ് ഉപയോഗത്തന് അടിമയായവരെ വിമുക്തിമിഷൻ വഴി പുതുജീവൻ നൽകുവാനും തൃശൂർ എൻഫോഴ്സ്മെൻ്റ് അസി.എക്സൈസ് കമ്മീഷണർ A T ജോബി ബന്ധപ്പെട്ടവർക്ക് നിർദ്ദേശo നൽകിയിട്ടുണ്ട്. എക്സൈസ് സംഘത്തിൽ മധ്യമേഖല കമ്മീഷണർ സ്ക്വാഡ് അംഗം എ മുജീബ് റഹ്മാൻ, പ്രിവൻ്റീവ് ഓഫീസർ TJ രഞ്ജിത്ത് ,AEI ഗ്രേഡ് രാജു NR, Po ഗ്രേഡ് സിജോ മോൻ Po ഗ്രേഡ് ബിജു KR, CE0 അരുൺകുമാർ CE0 ഷാജിത്ത് NR. CEO അനുപ് ദാസ് എന്നിവരും ഉണ്ടായിരുന്നു
അഞ്ച് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ
