നാട്ടികയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി തടങ്കലിലാക്കി. വലപ്പാട് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ നാട്ടിക പള്ളം ബീച്ച് സ്വദേശി കണ്ണംപറമ്പില്‍ വീട്ടില്‍ കരിപ്പായി രമേഷ് എന്നറിയപ്പെടുന്ന രമേഷ് 40 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്. വലപ്പാട്, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി 4 വധശ്രമക്കേസുകളിലും, 2 അടിപിടിക്കേസിലും, മയക്കുമരുന്ന് വിൽപനക്കായി സൂക്ഷിച്ചതിനുള്ള 2 കേസുംകളിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ്ബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോലീസ് ഓഫീസർമാരായ സുബി, ആഷിക് എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി തടങ്കലിലാക്കി
