കഴിഞ്ഞ ദിവസം ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞ് കടലിൽ കാണാതായ കയ്പമംഗലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കൂരിക്കുഴി കരടിവളവ് സ്വദേശി നെച്ചിപ്പറമ്പിൽ അഷറഫിൻ്റെ മകൻ അൻസിലാണ് മരിച്ചത്. അഴീക്കോട് ബീച്ചിൽ നിന്നും പത്ത് കിലോമീറ്ററോളം പടിഞ്ഞാറ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അഴീക്കോട് കോസ്റ്റൽ പോലീസെത്തി മൃതദേഹം പുറത്തെടുത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ എത്തിയ ബന്ധുക്കൾ ആണ് മൃതദേഹം അൻസിലിൻ്റേതാണെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആണ് ചേറ്റുവ ഹാർബറിലേക്ക് വന്നിരുന്ന വള്ളം അഴിമുഖത്ത് വെച്ച് അപകടത്തിൽപെട്ടത്. വള്ളത്തിൽ അൻസിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു
അൻസിലിൻ്റെ മൃതദേഹം കണ്ടെത്തി
