പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ചാലക്കുടി, കൊരട്ടി, തൃശ്ശൂർ, വേളാംങ്കണ്ണി, സേലം എന്നീ സ്ഥങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ താഴേക്കാട് സ്വദേശി വാഴക്കൂട്ടത്തിൽ വീട്ടിൽ അമൽ 25 വയസ്സ്, തമിഴ്നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്നറിയപ്പെടുന്ന വിശ്വ 21 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സേലത്ത് നിന്ന് പിടികൂടിയത്. പ്രതികളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ചാലക്കുടിയിലെത്തിച്ചു. അന്വേഷണ സംഘം ഒരാഴ്ചയേളം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പെൺകുട്ടിയുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സേലത്ത് നിന്ന് കണ്ടെത്തിയത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
വിശ്വ സേലം പോലീസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ.പി.സി, ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്. എം.കെ, എസ്.ഐ. മാരായ ഋഷിപ്രസാദ്, സുനിൽകുമാർ, എസ്.സി.പി.ഒ മാരായ ടെസ്സി.കെ.ടി, രജനി, ആൻസൻ, ബിനു.പി.ബി, സന്ദീപ്, സി.പി.ഒ. സജിത്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
