പെരിഞ്ഞനം കൊറ്റംകുളത്ത് പാതിരാത്രിയിൽ വീട്ടിൽ മോഷണശ്രമം. വീട്ടുകാർ ഉണർന്നതോടെ കള്ളൻ ഓടിരക്ഷപ്പെട്ടു. കൊറ്റംകുളം സെൻ്ററിന് തെക്ക് ഭാഗത്തുള്ള മസ്ജിദിനടുത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നരക്കും രണ്ടു മണിക്കും ഇടയിലാണ് സംഭവം, വീടിൻ്റെ നാല് ചുറ്റുമുള്ള മുറികളുടെയും ഹാളിൻ്റെയും ജനൽ നെറ്റ് കമ്പി കൊണ്ട് കുത്തിത്തുറന്ന മോഷ്ടാവ്, ഒരു ജനലിൻ്റെ ചില്ലും തകർത്തിട്ടുണ്ട്. കിടപ്പുമുറിയിലെ ജനൽ നെറ്റ് തുറന്ന് ഉള്ളിലേക്ക് കൈകടത്താൻ ശ്രമിച്ചതോടെയാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ ഉണർന്നത് അറിഞ്ഞ മോഷ്ടാവ് മതിൽ ചാടി ഓടിരക്ഷപ്പെടുകയായിന്നു. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പെരിഞ്ഞനത്ത് വീട്ടിൽ മോഷണശ്രമം, വീട്ടുകാർ ഉണർന്നതോടെ കള്ളൻ ഓടിരക്ഷപ്പെട്ടു

