ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി,
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ സെന്റ്. ജോസഫ് കോളേജ് പരിസരത്ത് നിന്നും നടവരമ്പ് സ്വദേശിയായ ചിറയിൽ വീട്ടിൽ ദീപക് (30) എന്നയാളെയാണ് ഹാഷിഷ് ഓയിലുമായി പിടികൂടിയത്….
ദീപകിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു മയക്കു മരുന്ന് കേസും , ആന്ധ്രാപ്രദേശിൽ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്.
ഇരിങ്ങാലക്കുട പോലീസ് സറ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരീം, സബ് ഇൻസ്പെക്ടർ നാസർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ജയകൃഷ്ണൻ. പി, ASI സൂരജ്. വി. ദേവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിന്റോ. K. J എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
