മതിലകം പോലീസ് സ്റ്റേഷന് പരിധിയിൽ ഗുണ്ടാപ്രവർത്തനങ്ങളിലേർപ്പെട്ട യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി . ആല കോതപറമ്പ് സ്വദേശി, കുറുപ്പശ്ശേരി വീട്ടില്‍ വിഷ്ണുപ്രസാദിനെയാണ് (32) 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ശ്ശൂര് റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ആണ് വിഷ്ണുപ്രസാദിനെ 6 മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ M. K ഷാജി, ASI മാരായ വിന്‍സി, തോമസ്, സജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
കോതപറമ്പ് സ്വദേശിയെ കാപ്പ ചുമത്തി തടങ്കലിലാക്കി
