കഴിഞ്ഞ ദിവസം ദേശീയപാതയിൽ എടമുട്ടത്ത് കെഎസ്ആർടിസി ഡ്രൈവറെയും യാത്രാക്കാരനെയും ആക്രമിച്ച കേസിൽ ചെന്ത്രാപ്പിന്നി സ്വദേശികളായ 3 യുവാക്കളെ പോലീസ് പിടികൂടി. ചെന്ത്രാപ്പിന്നി മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു 29 വയസ്, കൊട്ടുക്കൽ വീട്ടിൽ അമിത്ത് 20 വയസ്, വലപ്പാട് സ്വദേശി ചാഴുവീട്ടിൽ കുട്ടി 19 വയസ് എന്നിവരെയാണ് വലപ്പാട് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 09.00 മണിക്കായിരുന്നു സംഭവം, എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ എടമുട്ടം ജംഗ്ഷന് വടക്ക് വശത്ത് വെച്ച് എതിർദിശയിൽ നിന്നും സ്കൂട്ടറിൽ വന്നിരുന്ന പ്രതികൾ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപിക്കുകയും ഡ്രൈവറുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയും ബസ്സിൻ്റെ ഡോർ ഗ്ലാസ്സ് പൊട്ടിക്കുകയുമായിരുന്നു വെന്ന് പോലീസ് പറഞ്ഞു. ബസ്സിന്റെ തുടർ സർവ്വീസ് മുടങ്ങിയതിക് അമ്പതിനായിരം രൂപയുടെ പൊതു മുതലിനു നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ഡ്രൈവറായ നാട്ടിക ബീച്ച് സ്വദേശി നായരുശ്ശേരി വീട്ടിൽ മഹേഷ് നൽകിയ പരാതിയിലാണ് വലപ്പാട് പോലീസ് കേസെടുത്തത്. ഈ കേസിലെ പ്രതിയായ
വിഷ്ണുവിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസുകളുണ്ട്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സദാശിവൻ, എസ് സി പി ഒ മാരായ പ്രബിൻ, മാഷ്, അനൂപ് പി കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്…
എടമുട്ടത്ത് കെഎസ്ആർടിസി ഡ്രൈവറെയും യാത്രാക്കാരനെയും ആക്രമിച്ചവർ പിടിയിൽ
