മതിലകം: ദേശീയ പാത വാസുദേവവിലാസം വളവിൽ കാറ് റോഡിൽ നിന്നും താഴെ വീണ് ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. മതിലകം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ച് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് അഞ്ചടി താഴ്ചയിൽ വീണത്. ചില്ല് പൊടിച്ച് ഇറങ്ങിയതുമൂലമാണ് ഒരാൾക്ക് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ ഒരു വിധം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയോടെ ഒന്നരക്കായിരുന്നു സംഭവം. വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ കാറിൽ കൊടുങ്ങല്ലൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം
കാറ് റോഡിൽ നിന്നും താഴെ വീണ് ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു

