ദേശീയപാതയിൽ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. കെഎൽ 64 ഡി 5376 എന്ന സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നയാളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ. 38 വയസ്സ് തോന്നിക്കുന്ന ആളാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നു. കൂടെ ഉണ്ടായിരുന്ന ഒരാളെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന സ്കൂട്ടറിൽ എതിരെ വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. പെരിഞ്ഞനത്തെ ലൈഫ് ഗാർഡ്‌സ് ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.
