Thrissur

പടിയൂരിലെ മരണം കൊലപാതകമെന്ന് സംശയം, പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്

ഇന്നലെ പടിയൂര പഞ്ചായത്താഫീസിനടുത്ത് അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രവും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. മരണപ്പെട്ട രേഖയുടെ ഇപ്പോഴത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിൻ്റെ ചിത്രമാണ് റൂറൽ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാൾ
2019 ൽ അന്നത്തെ ഭാര്യയായ വിദ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ ഉദയം പേരൂർ വിദ്യ കൊലപാതക കേസിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു. പടിയൂർ പഞ്ചായത്ത് ഒഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74),  മകള്‍ രേഖ (43) എന്നിവരെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയീട്ടുണ്ട്

പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടേണ്ടതാണ്

ഇൻസ്പെക്ടർ , കാട്ടൂർ പോലീസ് സ്റ്റേഷൻ – 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട –  94979 90088
ജില്ലാ പോലീസ് മേധാവി തൃശ്ശൂർ റൂറൽ -9497996978

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!