തൃശൂർ: കൊടകരയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണു മൂന്നു മരണം. പശ്ചിമബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപൽ (21), അലീം (30) എന്നിവരാണ് മരണപ്പെട്ടത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു. 17 പേരോളം ആണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. വീട് തകർന്നുവീണതോടെ മറ്റുള്ള 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.
കൊടകര ടൗണിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തായി നിലകൊള്ളുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്നാണ് പുലർച്ചെ തകർന്നത്.
തൊഴിലാളികൾ രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് പുലർച്ചെ മുതൽ തിരച്ചിൽ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചിൽ ഊർജിതപ്പെടുത്തിയാണ് തൊഴിലാളികളെ കണ്ടെത്തിയത്.
കൊടകരയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണു മൂന്നു മരണം.
