കിഴുത്താണി സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടിൽ അലി (59) ആണ് പിടിയിലായത്. ഒരു കോടി 34 ലക്ഷം രൂപയാണ് കിഴുത്താണി സ്വദേശിക്ക് നഷ്ടമായത്, ഏന്നാൽ ട്രേഡിംഗ് കമ്പനിക്കായി അയച്ച പണത്തിൽ 8 ലക്ഷം രൂപ അലിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ പണം ഉൾപ്പെടെ 9 ലക്ഷം രൂപ പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മിഷൻ കൈപ്പറ്റി ഇടനിലക്കാരായി മാറിയതിനാണ് അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരിഞ്ഞാലക്കുട സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
വീണ്ടും ഓൺലൈൻ തട്ടിപ്പ്,അഴീക്കോട് സ്വദേശിയായ ഏജൻ്റ് പിടിയിൽ
