വെള്ളാങ്ങല്ലൂർ: ഗ്യാസ് ചോർന്ന് വീട്ടിൽ തീപിടിത്തവും, പൊട്ടിത്തെറിയുമുണ്ടായ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവില്‍ വീട്ടില്‍ രവീന്ദ്രൻ്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്.
തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഇന്നലെ അർദ്ധരാത്രിയോടെയാണ് മരിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം വെള്ളാങ്ങല്ലൂരിലെത്തിക്കും. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
