ദേശീയപാതയിൽ മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഡ്രൈവർ ചാവക്കാട് അകലാട് സ്വദേശി വെണ്ടാട്ടിൽ റഫീക്ക് (48), മണത്തല സ്വദേശി റജബ് മൻസിലിൽ ഫർഹാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ മൂന്നുപീടികയിലെ ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെ മൂന്നുപീടിക സെന്ററിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചാവക്കാട്ടേക്ക് പോയിരുന്ന കാറും എറണാകുളം ഭാഗത്തേയ്ക്ക് പോയിരുന്ന ചരക്ക് ലോറോയുമാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും
തകർന്നിട്ടുണ്ട്
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
