Moonnupeedika Thrissur

ബസ് കാത്ത് നിന്ന യുവാവിന് നേരെ ആക്രമണം

മൂന്നുപീടിക സെൻ്ററിൽ ബസ് കാത്ത് നിന്ന യുവാവിന് നേരെ ബൈക്ക് യാത്രക്കാരുടെ അക്രമം. ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു പരി ക്കേൽക്കുകയും മൊബൈൽ ഫോണും എയർ പോഡും പിടിച്ച് വാങ്ങി കടന്നുകളയുകയും ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുത്തേഴത്ത് വീട്ടിൽ ശാഹുൽ ഹമീദിൻ്റെ മകൻ സാഹിൽ (19) ആണ് അക്രമത്തിനിരയായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. എറണാകുളത്ത് പഠന സ്ഥലത്തേയ്ക്ക് പോകാനായി ബസ് കാത്ത് നിൽക്കുകയായിരുന്നു സാഹിൽ. ബൈക്കിൽ വന്ന മൂന്ന് യുവാക്കളാണ് അക്രമം നടത്തിയത്. ബഹളം കേട്ട് സെൻ്ററിലെ ഒട്ടോഡ്രൈവർമാർ പോലീസിനെ വിളിച്ചപ്പോഴേക്കും ഇവർ ബൈക്കുമായി കടന്നുകളഞ്ഞു. പോലീസ് ഇവരെ പിന്തുടർന്ന് പിന്നാലെ കൂടി. ഇതിനിടെ കൊടുങ്ങല്ലൂർ വടക്കേ നടയിലെത്തിയ യുവാക്കളുടെ ബൈക്ക് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞ് അപകടത്തിൽ പെടുകയും ചെയ്തിട്ടുണ്ട്. സാരമായി പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ചാവക്കാട് തിരുവത്ര സ്വദേശികളായ നികേഷ്, നിസാമുദ്ദീൻ, മുർഷാദ് എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇവർ മൂന്ന് പേരും ആശുപത്രിയിൽ പോലീസ് വലയത്തിലാണ്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!