ചെന്ത്രാപ്പിന്നിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന രണ്ടുനില വീടിനു മുകളിൽ നിന്നും വീണ് യുവാവിന് പരിക്ക്. ചിറക്കൽ പള്ളിക്കടുത്ത് മൂന്നാക്കപറമ്പിൽ സഗീർ (40) നാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ചെന്ത്രാപ്പിന്നി ACTS ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. രണ്ട് നില വീടിനു മുകളിൽ നിന്നുമാണ് വീണത്. വീടിനു മുകളിൽ ഷീറ്റ് ഇടാൻ വേണ്ടി കയറിയ ഇദ്ദേഹം കാൽ വഴുതി വീഴുകയായിരുന്നു
വീടിനു മുകളിൽ നിന്ന് വീണ് യുവാവിന് പരിക്ക്
