ഓട്ടോറിക്ഷയുടെ First Aid ബോക്സിൽ മദ്യം സൂക്ഷിച്ച് വില്പന നടത്തിയ ഓട്ടോറിക്ഷ ഡ്രൈവർ റിമാൻഡിൽ, ഓട്ടോറിക്ഷ കോടതിയിൽ ഹാജരാക്കി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ 20.07.2025 തിയ്യതി കാരുമാത്ര സെന്ററിൽ വച്ചു ഓട്ടോറിക്ഷയുടെ First Aid ബോക്സിൽ സൂക്ഷിച്ച മദ്യവുമായി വില്പന നടത്തിയ ഓട്ടോ റിക്ഷ ഡ്രൈവറായ ഇരിങ്ങാലക്കുട, കാരുമാത്ര, വാത്തിയാട്ട് വീട്ടിൽ സുഗുണൻ (60 വയസ്സ്), എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.
20 ജൂലൈ 2025-ന് ഉച്ചക്ക് 12.45ന് കാരുമാത്ര സെന്ററിൽ പരിശോധന നടത്തുന്നതിനിടെയാണ് സുഗുണനെ ഇരിങ്ങാലക്കുട പോലിസ് പിടികൂടിയത്. ഓട്ടോ റിക്ഷയുടെ First Aid ബോക്സിനകത്ത് ഒരു സഞ്ചിയിൽ 3.300 ലിറ്റർ മദ്യവും മദ്യം പകർത്താനായുള്ള ചില്ലു ഗ്ലാസുകളും പിടിച്ചെടുത്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ്, സബ്ബ് ഇൻസ്പെക്ടർ സോജൻ ,എ എസ്ഐ ഗോപൻ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് , സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഓട്ടോറിക്ഷയുടെ First Aid ബോക്സിൽ മദ്യം സൂക്ഷിച്ച് വില്പന നടത്തിയ ഓട്ടോറിക്ഷ ഡ്രൈവർ റിമാൻഡിൽ,
