Thrissur

ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കരൂപടന്ന കാരുമാത്ര പതിയാശ്ശേരി കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദ് 55 വയസ്സ് എന്നയാളുടെ മകളായ ഫസീല 23 വയസ്സ് എന്നവർ ഭർത്താവിന്റെ നെടുങ്കാണത്തുകുന്നിലുള്ള വീട്ടിൽ വെച്ച് 29-07-2025 തിയ്യതി രാവിലെ 06.50 മണിക്കും 08.00 മണിക്കും ഇടയിലുള്ള സമയം വീടിന്റെ മുകളിലെ ട്രസ്സ് വർക്കിന്റെ ഇരുമ്പ് സ്ക്വയർ ട്യൂബിൽ ഷാൾ ഉപയോഗിച്ച് കെട്ടി തൂങ്ങി മരണപ്പെട്ടിരുന്നു. ഗർഭിണിയായ ഫസീലയെ ഭർത്താവ് വയറ്റിൽ ചവിട്ടയതിലും ഭർത്താവിന്റെ മാതാവ് ദേഹോപദ്രവം ഏൽപിച്ചതിലും ഫസീലക്കുണ്ടായ മാനസികവിഷമത്താലാണ് കെട്ടി തൂങ്ങി മരണപ്പെട്ടതെന്നുള്ള ഫസീലയുടെ വാപ്പ റഷീദിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഫസീലയുടെ ഭർത്താവിനെയും ഭർതൃ മാതാവിനെയും പ്രതിയാക്കി സ്തീയെ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ക്രൂരതക്ക് വിധേയമാക്കുക, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ഈ കേസിലെ പ്രതികളായ  കരൂപടന്ന കാരുമാത്ര നെടുങ്ങാണത്ത്കുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ 30 വയസ്സ്, നൗഫലിന്റെ മാതാവ് റംല 58 വയസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ  ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ മാരായ ദിനേഷ് കുമാർ.പി.ആർ, സുമൽ, പ്രസാദ്, സൗമ്യ.ഇ.യു, ജി.എ.എസ്.ഐ മാരായ ഗോപകുമാർ,  സീമ.എം.എസ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ, ഉമേഷ്, ശരത്ത്.എൻ.സി, സി.പി.ഒ. മാരായ ഷാബു.എം.എം, അഖിൽ.എം.ആർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!