ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ സാഹിബിന്റെ പള്ളി നടയിൽ നാഷ്ണൽ ഹൈവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നേരിടേണ്ടി വരുന്ന യാത്രാ ക്ലേശവും വിദ്യാലയത്തിലേക്കും, പൊതു സ്ഥാപനങ്ങളായ ഗ്രാമ പഞ്ചായത്ത്ഓഫീസ്,
വില്ലേജ്ഓഫീസ്,വരാൻ പോകുന്ന മിനി സിവിൽ സ്റ്റേഷൻ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ഗവ:ഹയർ സെക്കന്ററിസ്കൂൾ, ആയൂർവേദ ആശുപത്രി, തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പൊതുജനങ്ങൾക്ക് എത്തിപെടാൻ നേരിടുന്ന പ്രയാസങ്ങളെ ചൂണ്ടികാട്ടി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എക്ക് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ ബീമഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അണ്ടർ പാസ് അനുവദിക്കുവാൻ സാധിക്കുമൊ എന്ന ആലോചനയിലേക്ക് സർക്കാർ എത്തിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജില്ലയിലെ എം എൽ എ മാരുടെ യോഗം വിളിച്ച് ചേർത്ത പോഴും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ഈ വിഷയം പെടുത്തിയിരുന്നു. ജനപ്രതിനിധികൾ മുതൽ വിദ്യാർത്ഥികൾ , കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ പൊതുപ്രവർത്തകർ അങ്ങനെ നിരവധി പേർ ആവശ്യപ്പെട്ടത് അനുസരിച്ച് നിരന്തരമായി ജില്ലാ വികസന സമിതി യോഗങ്ങളിലും കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും എം എൽ എ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്നും അതുകൊണ്ടുതന്നെ ഇതിന്റെ ആവശ്യകത ഗൗരവപൂർവ്വം പരിഗണിക്കുമെന്നും നാഷണൽ ഹൈവേ അതോറിറ്റിയുമായും ശിവാലയ കമ്പനിയുമായി കൂടിയാലോചിച്ച് അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യ ഐ എ എസ് പറഞ്ഞു. ഇ ടി ടൈസൺമാസ്റ്റർ എം എൽ എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,എം എസ് മോഹനൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എ അയ്യൂബ്, പി എ നൗഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, വാർഡ് മെമ്പർമാരായ ഇബ്രാഹിംകുട്ടി,ജയ സുനിൽ രാജ്, ഡെപ്യൂട്ടി കളക്ടർ പ്രദീപ് ജി കെ, എൽ എ എൻ എച്ച് ഡെപ്യൂട്ടി കളക്ടർ രേവ കെ, കൊടുങ്ങല്ലൂർ തഹസിൽദാർ ശ്രീനിവാസ് എം, ഡെപ്യൂട്ടി തഹസിൽദാർ റസിയ കെ എം, വില്ലേജ് ഓഫീസർ അബ്ദുൽ ഖാദർ എ കെ, എൻ എച്ച് ലൈസൻസ് ഓഫീസർ ബാബു കെ ബി തുടങ്ങിയവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
എം എൽ എ യുടെ ഇടപെടൽ നാഷ്ണൽഹൈവയിലെ അണ്ടർ പാസിന് സാധ്യതയേറുന്നു.
