Thrissur

കൊടകരയിൽ വൻ സ്പിരിറ്റ് വേട്ട.

കൊടകരയിൽ വൻ സ്പിരിറ്റ് വേട്ട… അതിവേഗതയിൽ വന്ന  മിനി ലോറിയെ പിന്തുടർന്ന് പിടി കൂടിയത്  2765 ലിറ്റർ  സ്പിരിറ്റ്
തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി  ബി കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്   സ്പിരിറ്റ് ശേഖരം പിടികൂടിയത്.

കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിലൂടെ മിനി ലോറിയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു അനധികൃത സ്പിരിറ്റ് ശേഖരവുമായി യുവാവ് പിടിയിലായി . ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജ് 33 വയസ്സ് നെയാണ് തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി  ബി കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ  ചാലക്കുടി ഡിവൈഎസ്പി  പി.സി. ബിജു കുമാറും സംഘവും ചേർന്ന് പിടികൂടിയത്.

ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനവും വിതരണവും ഉണ്ടാകുവാൻ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി  ബി കൃഷ്ണകുമാർ ഐപിഎസിന്റെ മേൽനോട്ടത്തിലാണ് പോലീസ് ദേശീയപാതയിൽ വാഹന  പരിശോധന നടത്തിയത്. അതിവേഗതയിൽ വന്നിരുന്ന ഒരു വാഹനത്തെക്കുറിച്ച് അറിവ് ലഭിച്ചതിൻ്റെഅടിസ്ഥാനത്തിൽ പേരാമ്പ്ര അടിപ്പാതയോട് ചേർന്ന് ചേർന്ന് നടത്തിയ വാഹന ചെക്കിനിടയാണ് മിനി ലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. പിടികൂടിയ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് അറിവ് ലഭിച്ചു.

സ്പിരിറ്റിൻ്റെഉറവിടത്തെ സംബന്ധിച്ചും വിൽപനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഓണത്തിന് മുന്നോടിയായി തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി  ബി കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ വനമേഖലകൾ കേന്ദ്രീകരിച്ചും , പുഴയോരങ്ങൾക്കരികിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകൾ നടന്നു വരികയാണ്.

അന്വേഷണ സംഘത്തിൽ കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ . പി കെ ദാസ്,  സബ് ഇൻസ്പെക്ടർ  ഡെന്നി .സി .ഡി,  ജില്ലാ ഡാൻസാഫ് അംഗങ്ങളായ പ്രദീപ് സി ആർ , ജയകൃഷ്ണൻ പി പി,  സതീശൻ മടപ്പാട്ടിൽ , ഷൈൻ ടി ആർ, മൂസ പി എം ,സിൽജോ വി. യു , ലിജു ഇയ്യാനി , റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്. ബിജു സി കെ, സോണി സേവ്യർ, ഷിൻ്റൊ കെ ജെ,  ശ്രീജിത്ത്  ഇ എ ,നിഷാന്ത് എ.ബി, സുർജിത്ത്സാഗർ, കൊടകര പോലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ  ഷീബ അശോകൻ, ഗോകുലൻ   കെ സി, ഷിജു എം എസ്  എന്നിവരും ഉണ്ടായിരുന്നു.

സ്പിരിറ്റ്  കണ്ടെത്തി പിടികൂടിയതിനാൽ ആസന്നമായേക്കാമായിരുന്ന വൻ വ്യാജമദ്യദുരന്തത്തിന് തടയിടാൻ പോലീസിനായി.  സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുവാനും  മുഴുവനാളുകളെയും കണ്ടെത്തി പിടികൂടുവാനും വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!