ഇരിങ്ങാലക്കുടയില്‍ റോങ്ങ് സൈഡിലൂടെ വന്ന ബസ് ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയെ തുടര്‍ന്ന് ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് പോലീസ്. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന മഹാദേവ എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് ഇരിങ്ങാലക്കു പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജന്‍.എം.എസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്., ഇന്ന് രാവിലെ പത്ത് മണിയോടെ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലായിരുന്നു സംഭവം. കൊറ്റനെല്ലൂര്‍ സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട തൃശ്ശൂര്‍ പബ്ലിക് റോഡിലൂടെ ഠാണാവ് ഭാഗത്ത് നിന്ന് ഓടിച്ച് വന്നിരുന്ന ബൈക്ക് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനില്‍ എത്തി റോഡിന് കിഴക്ക് വശത്തേക്ക് തിരിയുന്നതിനായി നില്‍ക്കുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വന്ന് ബസ് റോഡിന്റെ പടിഞ്ഞാറ് വശം ട്രാക്കിലൂടെ റോങ് സൈഡിലൂടെ മനുഷ്യജീവന് അപകടം വരത്തക്ക് വിധം വന്ന് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം വീല്‍ ഒടിഞ്ഞും ഇന്റിക്കേറ്ററിന് കേടുപാടുകള്‍ സംഭവിച്ചും 15000/ രൂപയുടെ നഷ്ടം വന്നതായി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആ.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍.എം.എസ്, സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണപ്രസാദ്.എം.ആര്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയോഗിക്കുന്ന ബസുകള്‍ക്കെതിരെയും ബസ് ഉടമകള്‍ക്കെതിരെയും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാര്‍ IPS അറിയിച്ചു.
റോങ്ങ് സൈഡിലൂടെ വന്ന ബസ് ബൈക്കിലിടിച്ചു, ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്
