കാട്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇആര്‍ ബൈജുവിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. പെരിഞ്ഞനം മൂന്നുപീടിക സ്വദേശിയാണ് ഇദ്ദേഹം. 2015-ല്‍ തിരുവന്തപുരം മംഗലപുരം സ്റ്റേഷനില്‍ എസ്‌ഐ ആയി സേവനമാരംഭിച്ച ഇദ്ദേഹം അന്തിക്കാട്, വലപ്പാട്, കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനുകളിൽ എസ്ഐ ആയും കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2021-ല്‍ കണ്ണൂര്‍ ന്യൂമാഹി സ്റ്റേഷനിലാണ് സിഐ ആയി പ്രൊമോഷന്‍ ലഭിച്ചത്. തുടര്‍ന്ന് പാലക്കാട് ചിറ്റൂർ, എറണാകുളം നോർത്ത് എന്നിവിടങ്ങളിലും 2022-ല്‍ കൊടുങ്ങല്ലൂരിലും സി.ഐ. ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലിവില്‍ കാട്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ചഒ ആണ്. കുറ്റാന്വേഷണത്തിലും മറ്റും പുലര്‍ത്തിയ മികച്ച പ്രകടനമാണ് അവാര്‍ഡിനര്‍ഹനാക്കിയത്. മൂന്നുപീടിക ഏറാട്ട് രാഘവന്‍-ലീലാവതി ദമ്പതികളുടെ മകനാണ് ബൈജു. ഭാര്യ: മിനു. മക്കന്‍: നിരഞ്ജന, നമിത്ത്
ഇ.ആര്‍ ബൈജുവിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
